സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതിയിൽ പ്രതിഷേധിച്ച് സ്ഥാനം ഒഴിയുന്നതായി രാജ്ഭവൻ രേഖാമൂലം സർക്കാരിനെ അറിയിച്ചു.
ശിശുക്ഷേമ സമിതിയിലെ അഴിമതികൾ സംബന്ധിച്ച് രാജ്ഭവന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഗവർണർ അന്വേഷണം നടത്തിയപ്പോൾ പരാതികൾ ന്യായമാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഇതിന്മേൽ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ സ്ഥാനം ഒഴിഞ്ഞത്.
സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കി ഗവർണർ ഏതാനുംദിവസം മുമ്പുതന്നെ സർക്കാരിന് രേഖാമൂലം കത്തുനൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായിട്ടില്ല.