സംസ്ഥാനത്ത് ലോഡ് ഷെഡിങ് നടപ്പാക്കില്ലെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ നിർദേശിച്ചു.
വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം ചേർന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ പ്രശ്നം ഇല്ലെങ്കിലും വൈദ്യുതി ആവശ്യകത ഇനിയും ഉയർന്നാൽ വിതരണം കൂടുതൽ തടസപ്പെടുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തിൽ ലോഡ് ഷെഡിങ് നടപ്പാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. അതേസമയം കേരളത്തിൽ മഴ തുടങ്ങിയാല്‍ പ്രതിസന്ധിക്ക് അയവുവരും. ലോഡ് ഷെഡിങ് ഒഴിവാക്കി അതുവരെ കാത്തിരിക്കാനാകുമോ എന്നതാണ് ബോര്‍ഡിന് മുന്നിലെ നിലവിലെ പ്രധാന വെല്ലുവിളി. എന്നാൽ ഈ ചൂട് കാലത്ത് ലോഡ് ഷെഡ്‌ഡിങ് നിലവിൽ വന്നാലുള്ള അവസ്ഥ ചിന്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങൾ.