ഭക്ഷ്യ വിഷബാധ,പാർസൽ കവറിനു പുറത്ത് ലേബലുകൾ പതിക്കണമെന്ന് മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്

Date:

Share post:

ഭക്ഷ്യ വിഷബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ പാർസൽ ഭക്ഷണത്തിന്റെ കവറിനു പുറത്ത് ലേബലുകൾ നിർബന്ധമായും പതിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. വിൽക്കുന്ന ഭക്ഷണ പാഴ്സലുകളുടെ കവറുകൾക്ക് മുകളിൽ പതിക്കുന്ന ലേബലിൽ ഭക്ഷണം തയാറാക്കിയ സമയവും ഉപയോഗിക്കേണ്ട സമയ പരിധിയും കൃത്യമായി രേഖപ്പെടുത്തുകയും വേണം. കടകളിൽ നിന്നും വില്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിനെല്ലാം ലേബൽ പതിക്കണമെന്ന നിയമമുണ്ട്. എങ്കിലും കടയുടമകൾ ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ കമ്മീഷണർ ജാഫർ മാലിക് നിർദേശം നൽകിയത്.

അതേസമയം വാങ്ങുന്ന ഭക്ഷണ പാഴ്സലുകളിൽ പതിച്ചിരിക്കുന്നലേബലിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നത് മൂലം ഭക്ഷ്യവിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം.

പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നവരാണ് പലരും. തയാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ് ഭക്ഷണം. മാത്രമല്ല, ഷവർമ്മ പോലുള്ള ഭക്ഷണം സമയ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുകയും ചെയ്യും. പാക്കറ്റ് ഭക്ഷണങ്ങളിലും ലേബൽ നിർബന്ധമാണ്. കൂടാതെ കടകളിൽ നിന്നും പാർസലായി വില്പന നടത്തുന്ന ഊണ്, സ്നാക്സ് മറ്റ് ഭക്ഷണങ്ങൾക്കും ഈ നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബൽ പതിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...