‘കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ട് മത്സരിക്കേണ്ട ഗതികേട് ലീഗിനില്ല’; രൂക്ഷവിമർശനവുമായി ഇ.പി ജയരാജന്‍

Date:

Share post:

നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയില്ലെന്ന് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ എത്തിയത്. കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും തുല്യപരിഗണനയാണ് എൽഡിഎഫ് നൽകുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘സീറ്റ് വിഭജനം വരുമ്പോൾ ഒരോ പാർട്ടിക്കകത്തും അണികളുടെ സമ്മർദ്ദമുണ്ടാകും. മുന്നണിയിൽ പാർട്ടികൾ അവരവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കും. തീരുമാനമെടുത്ത് കഴിഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കുക എന്നുള്ളതാണ് ഇടതുമുന്നണിയുടെ നിലപാട്. കേരളത്തിൽ 16 സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് -എമ്മിനായി ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് ഞാനാണ് എൽഡിഎഫ് യോഗത്തിൽ നിർദേശം വെച്ചത്. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തു.

കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും തുല്യപരിഗണനയാണ് എൽഡിഎഫിൽ. കോൺഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട അവസ്ഥയുണ്ടോയെന്ന് ചിന്തിക്കണം. ലീഗ് തനിച്ച് മത്സരിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ സീറ്റ് നേടുകയും കോൺഗ്രസ് ഗതികേടിലാകുകയും ചെയ്യും’ എന്നാണ് ജയരാജൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...