കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. തൃശൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്കേറ്റു. പുന്നയുർകുളത്ത് മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്.
കടയിലേക്ക് നടന്നുപോകുന്നതിനിടെ മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് ഇരുവർക്കും തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെയാണ് ആദ്യം കടിച്ചത്. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂർ മുഴപ്പിലങ്ങാട് ഇന്നലെ തെരുവ് നായയുടെ ആക്രമണത്തിൽ 11 വയസുകാരൻ മരിച്ചിരുന്നു. ഭിന്നശേഷിക്കാരനായ നിഹാൽ നൗഷാദാണ് മരിച്ചത്.