ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഒരു മാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ 64 ലക്ഷം ഉപഭോക്താക്കൾക്ക് പെൻഷൻ നൽകാനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
എല്ലാ മാസവും ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് പലപ്പോഴും സാധ്യമാകാറില്ല. ഇതിനിടെ കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചത് സർക്കാരിന് മറ്റൊരു തിരിച്ചടിയാണ്.