ആലപ്പുഴ സിപിഎമ്മിൽ വ്യാപക അഴിച്ചുപണി നടത്തി നേതാക്കൾ. പിപി ചിത്തരഞ്ജൻ എംഎൽഎയെയും കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലനേയും ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. കൂടാതെ ലഹരി കടത്ത് കേസിൽ ഉൾപ്പെട്ട എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പാർട്ടിയിലെ തിരുത്തൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.
സമ്മേളനകാലത്തെ വിഭാഗീയത പ്രവർത്തനങ്ങളിൽ പങ്കാളികളായ നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പി.പി ചിത്തരഞ്ജൻ എംഎൽഎ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ഇതിന് പുറമെ മൂന്ന് ഏരിയാ കമ്മിറ്റികളും പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.