മലപ്പുറമെന്ന മുസ്ലിം ലീഗ് കോട്ടയിൽ കോൺഗ്രസിൻ്റെ ശക്തനായ നേതാവായി നിലകൊണ്ട നേതാവാണ് ആര്യാടൻ മുഹമ്മദ്.മുന്‍ മന്ത്രി ആര്യാടന് മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചനം രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിൻ്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന് മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന് നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ചു. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിക്കുന്നു.
2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ചത് ആര്യാടൻ മുഹമ്മദാണ്. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും അദ്ദേഹം മുന്‍കൈ എടുത്തതായും ഉമ്മൻ ചാണ്ടി ഓർത്തെടുക്കുന്നു.
മുതിർന്ന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നെന്നും ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നുവെന്നും മുഖ്യമന്ത്രി ഓർക്കുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും തയ്യാറായിരുന്ന അദ്ദേഹം തൻ്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.