അർജുൻ മടങ്ങി; പ്രാരാബ്ദങ്ങളില്ലാത്ത ലോകത്തേക്ക്

Date:

Share post:

ഷിരൂർ മണ്ണിടിച്ചിലിൽ മരണമടഞ്ഞ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചപ്പോൾ ഉണ്ടായത് അതിവൈകാരിക നിമിഷങ്ങൾ. അർജുനെന്ന പേര് ഹൃദയത്തോട് ചേർത്തുവെച്ച ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രുന്ന മൃതദേഹം ഡിഎൻഎ പരിശോധനാ ഫലം വന്നതിന് പിന്നാലെ കുടുംബത്തിന് കൈമാറുകയായിരുന്നു. അർജുൻ്റെ സഹോദരൻ അഭിജിത്തും ഭാര്യാസഹോദരൻ ജിതിനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലേക്കുളള മടക്കയാത്രയിൽ തലപ്പാടിയിലും കാസർകോഡുമൊക്കെയായി നിരവധിപ്പേർ അർജുന് യാത്രാമൊഴി നൽകി. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും സംസ്ഥാന സർക്കാനിനുവേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

സങ്കടം പെയ്തിറങ്ങുകയായിരുന്നു അർജുൻ്റെ വീട്ടുമുറ്റം. അച്ഛനും അമ്മയും പെങ്ങളും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടംബം സങ്കടം താങ്ങാനാകാതെ നെടുവീർപ്പെട്ടു.നാടിൻ്റെ നാനാദിക്കിൽനിന്നും ഒഴുകിയെത്തിയ ജനസാഗരം ആ ദുഖത്തിൽ ഒപ്പം ചേർന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും അർജുൻ്റെ വീട്ടിലേക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.

കുടുംബത്തിൻ്റെ പ്രാരാബ്ദങ്ങൾ സ്വന്തം ചുമലിലേറ്റിയായിരുന്നു അർജുൻ്റെ ജീവിതം. 82 ദിവസം മുമ്പാണ് അർജുൻ വീടിൻ്റെ പടിയിറങ്ങി കർണാടകയിലേക്ക് പോയത്. തിരികെയെത്തിയിട്ട് ചെയ്തുതീർക്കാനുളള നിരവധി കാര്യങ്ങളുണ്ടായിരുന്നു.സഹോദരിയുടെ വിവാഹവും വീടിൻ്റെ പെയിൻ്റിംഗും ഉൾപ്പെടെയുളള സ്വപ്നങ്ങൾ ബാക്കിനിൽക്കേയാണ് ഷിരൂരിൽ മണ്ണിടിച്ചിലപടകം. ഒടുവിൽ പ്രാരാബ്ദങ്ങളില്ലാത്ത ലോകത്തേക്ക് അർജുൻ്റെ മടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...