ക്യാബിൻ ക്രൂ സുരഭി ഖാത്തൂണ്‍ മുമ്പും സ്വർണം കടത്തിയെന്ന് സൂചന

Date:

Share post:

സ്വർണക്കടത്തിൻ്റെ പലരൂപങ്ങൾ വാർത്തയായിട്ടുണ്ടെങ്കിലും അപൂർവ്വമായാണ് ക്യാബിൻ ക്രൂ അംഗങ്ങൾ പ്രതിപട്ടികയിൽ വരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്യാബിൻ ക്രൂ സുരഭി ഖാത്തൂണ്‍ മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

അറസ്‌റ്റിലായ സുരഭി ഖാത്തൂണിനെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. നിലവിൽ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 960 ഗ്രാം സ്വർണവുമായി റവന്യു ഇന്‍റലിജൻസിൻസാണ് ഇവരെ പിടികൂടിയത്. ഇന്ത്യയിൽതന്നെ ഇതാദ്യമായാണ് ശരീരത്തിന്‍റെ പിൻഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്തിയതിന് ഒരു എയർലൈൻ ജീവനക്കാരി അറസ്‌റ്റിലാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എയർഹോസ്‌റ്റസ് സ്വർണം കടത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ ഡിആർഐ ശേഖരിച്ച് വരികയാണ്. കഴിഞ്ഞ മാർച്ചിലും സുരഭി സ്വർണം കടത്തിയെന്നാണ് വിവരം. വരും ദിവസങ്ങളിൽ സുരഭിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഏകദേശം 60ലക്ഷം രൂപയുടെ സ്വർണമാണ് ഇവരിൽനിന്ന് കണ്ടെത്തിയത്. നാല് കാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ ഇവര്‍ .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...