ആൻമരിയയ്ക്ക് വിട ചൊല്ലി നാട്, മൃതദേഹം സംസ്‍കരിച്ചു 

Date:

Share post:

ഇടുക്കിയിലെ ഇരട്ടയാറില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് ആൻ മരിയയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ്, എം എം മണി എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഇരട്ടയാറില്‍ സെന്റ് തോമസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാത്രിയായിരുന്നു ആന്‍ മരിയയുടെ മരണം സംഭവിച്ചത്. ജൂൺ മാസത്തിലാണ് പള്ളിയിലെ കുര്‍ബാനയ്ക്കിടെ ഇടുക്കി സ്വദേശിയായ ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടായത്.

ഉടൻ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ജൂലൈയിൽ കോട്ടയം കാരിത്താസിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റി. എന്നാൽ കാരിത്താസില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിക്കുകയും ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് കരളിന്റേയും മറ്റും പ്രവര്‍ത്തനം നിലച്ചതോടെ ആൻ മരിയ മരണത്തിന് കീഴടങ്ങി. ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടേയും ഷൈനിയുടേയും മകളാണ് ആന്‍ മരിയ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....