കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെ (9) ആണ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ചത്. തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ജാൻവിയെ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നായക്കൂട്ടം നടത്തിയതായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെയാണ് നായ്ക്കൾ തിരിഞ്ഞോടിയത്.