‘പോലീസിന് ആള് മാറി’, നിരപരാധിയെന്ന് തെളിയിക്കാൻ 80 വയസ്സുകാരി കോടതി കയറിയിറങ്ങിയത് 4 വർഷം 

Date:

Share post:

ജാമ്യത്തിലിറങ്ങിയ പ്രതിക്ക്‌ പകരം എൺപതുകാരിയെ അറസ്റ്റ് ചെയ്ത് പാലക്കാട്‌ പോലീസ്. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഭാരതി എന്ന സ്ത്രീയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. എന്നാൽ ആളുമാറിയാണ് പൊലീസിന്റെ അറസ്റ്റെന്ന് ഒടുവിൽ വ്യക്തമായി.

1998ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കള്ളിക്കാട് സ്വദേശിയാ രാജഗോപാൽ എന്നയാളുടെ വീട്ടിൽ ജോലിചെയ്തിരുന്ന ഭാരതി എന്ന സ്ത്രീ അതിക്രമം കാണിച്ചു എന്നു പറഞ്ഞ് പൊലീസിൽ ഒരു പരാതി എത്തി. എന്നാൽ കേസിലെ യഥാർഥ പ്രതി 80 വയസ്സുള്ള ഭാരതിയുടെ മേൽവിലാസം കൊടുത്ത് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പൊലീസ് ഇതേകുറിച്ച് കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ ഇപ്പോൾ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ഭാരതിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.

അതേസമയം താനല്ല തെറ്റുകാരിയെന്ന് തെളിയിക്കുന്നതിനായി നാലുവർഷത്തോളമാണ് നിരപരാധിയായ ഈ വായോധികകോടതി വരാന്തകൾ കയറി ഇറങ്ങിയത്. എന്നാൽ ഇവരല്ല വീട്ടിൽ അതിക്രമം നടത്തിയതെന്ന് പരാതിക്കാരൻ ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുകയാണ്. ആ ഭാരതി ഇതല്ലെന്നു പരാതിക്കാരൻ തന്നെ കോടതിയിൽ വ്യക്തമാക്കുകയും പലതവണ ഇക്കാര്യം പൊലീസിനോട് അറിയിച്ചിരുന്നെങ്കിലും അവർ ഇതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് ഭാരതിയും കുടുംബവും പറയുന്നത്.

കേസ് എന്താണെന്നു പോലും അറിയില്ല. വക്കീലിന്റെ അടുത്തു വന്നപ്പോഴാണ് വീട്ട് പണിക്കു പോയ കേസാണെന്നു പോലും അറിഞ്ഞത്. പലതവണ പൊലീസിനോട് കുറ്റക്കാരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തെളിഞ്ഞതിൽ ദൈവത്തോട് നന്ദിയുണ്ടെന്ന് ഭാരതി പറഞ്ഞു. അതേസമയം നാല് വർഷത്തോളം ഈ കേസിന്റെ പിന്നാലെ നടന്ന രാജഗോപാലൻ തനിക്ക് ഇനി പരാതിയില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഭാരതി അമ്മയുടെ അഭിഭാഷകനും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...