വിഷു ബമ്പര്‍ അടിച്ചു മക്കളേ; ഒന്നാം സമ്മാനമായ 12 കോടി vc 490987 നമ്പറിന്

Date:

Share post:

കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന വിഷു ബമ്പർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് VC 490987 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

അതേസമയം രണ്ടാം സമ്മാനമായ ഒരു കോടി 6 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. VA 205272, VB 429992, VC 523085 VD 154182, VE 565485, VG 654490 എന്നീ നമ്പരുകൾക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ VA 205272, VB 429992, VE 565485 VG 654490, VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837 നമ്പരുകൾക്കും നാലാം സമ്മാനമായ 5 ലക്ഷം രൂപ VA 444237, VB 504534, VC 200791, VD 137919 VE 255939, VG 300513 നമ്പരുകൾക്കുമാണ് ലഭിച്ചത്. അഞ്ചാം സമ്മാനമായ അയ്യായിരം രൂപ 0899, 1903, 2916, 3299, 4123, 4154, 4409, 4585, 6157, 7660, 8005, 8057, 8373, 8570, 8662, 9374, 9425, 9801 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കും ലഭിക്കും.

കഴിഞ്ഞ വർഷത്തെപ്പോലെ വിഷു ബമ്പറിനായി 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. എന്നാൽ ശക്തമായ മഴയേത്തുടർന്ന് 15,000 ടിക്കറ്റുകൾ ബാക്കിയാകുകയും ചെയ്തു. അതേസമയം കഴിഞ്ഞ വർഷം മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...