കേരളത്തിന് ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്

Date:

Share post:

കേരളത്തിന് ഓണസമ്മാനമായി രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ലഭിക്കും. പുതിയ ട്രെയിൻ വടക്കൻ കേരളത്തിലൂടെ സർവീസ് നടത്തുമെന്നാണ് സൂചന. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചു.

എറണാകുളം- മംഗലാപുരം, തിരുവനന്തപുരം- മംഗലാപുരം, മംഗലാപുരം- കോയമ്ബത്തൂർ റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ട്.എട്ടു കോച്ചുകളുള്ള ട്രെയിൻ (റേക്ക് വെർഷൻ-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറിയിൽ നിന്നും പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിൻ പുറപ്പെടുക.

അതേ സമയം ഔദ്യോഗികമായ അറിയിപ്പ് ഇക്കാര്യത്തിൽ ലഭ്യമാകേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിസൈൻ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നുള്ളതാണ്. ഓറഞ്ച് നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് തന്നെ ഓണസമ്മാനമായി കേരളത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഏപ്രിൽ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ ഉദ്ഘാടനം ചെയ്തത്. നിലവിൽ കാസർകോട്- തിരുവനന്തപുരം റൂട്ടിൽ ഈ വന്ദേഭാരത് സർവീസ് നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...