സംസ്ഥാനത്ത് ഇത്തവണ 106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

Date:

Share post:

മൺസൂൺ എത്തുന്നതിന് മുൻപേ വേനൽമഴ കേരളത്തിൽ തകർത്തു പെയ്യുകയാണ്. വേനൽ മഴ പെയ്തപ്പോൾ തന്നെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. അതേസമയം ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് അസാധാരണ കാലവർഷമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അതായത് ദീർഘകാല ശരാശരിയുടെ ആറുശതമാനത്തിൽ അധികം മഴ ലഭിക്കും. ഈ വർഷത്തെ അസാധാരണമായ ചൂടും കാലവർഷത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. താപനില വർധിക്കുമ്പോൾ മഴ കൂടും എന്നുള്ളതാണ് തത്വം. അതിന്റെ ഫലമായി അന്തരീക്ഷത്തിലേക്ക് കൂടുതൽ വായു ഉയരുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ശൂന്യസ്ഥലത്തേക്ക് ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള തണുത്ത മേഘങ്ങളുടെ പ്രവാഹം ഉണ്ടാകുകയും ചെയ്യും. പർവതങ്ങൾ ഏറെയുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ ഇത് മഴയുടെ തോത് വർധിപ്പിക്കും.

കേരള തീരത്ത് സാധാരണയായിക്കഴിഞ്ഞ കൂമ്പാരമേഘങ്ങളുടെ രൂപീകരണവും മറ്റൊരു കാരണമാണ്. കാലവർഷം തുടങ്ങുന്നതിന് മുൻപുള്ള പ്രീ മൺസൂൺ കാലത്താണ് വേനൽ മഴയോടൊപ്പം കൂമ്പാര മേഘങ്ങൾ ഉണ്ടാകുന്നത്. മഴമേഘങ്ങൾ 12 മുതൽ 14 വരെ കിലോമീറ്റർ ‘ക്ലൗഡ് ഡെപ്ത്’ ഉള്ളവയാണ്. ഇവ ഉയർന്ന സ്ഥലങ്ങളിൽ വന്ന് തങ്ങിനിൽക്കുകയും തണുത്ത് അതിതീവ്രമഴയായി പെയ്യുകയും ചെയ്യാനുള്ള സാഹചര്യവും കേരളത്തിൽ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...