സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷ അലഹബാദ് കോടതി തള്ളി

Date:

Share post:

ക‍ഴിഞ്ഞ 22 മാസമായി തടവലില്‍ ക‍ഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.

2020 ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ പോകുമ്പോഴായിരുന്നു കാപ്പൻ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. യു എ പി എ പ്രകാരം രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, മറ്റ് ഗുരുതര കുറ്റങ്ങൾ തുടങ്ങിയവയാണ് ഉത്തർപ്രദേശ് പോലീസ് കാപ്പനെതിരെ ചുമതിയ കുറ്റങ്ങൾ.

നിരോധിത സംഘടനയായ സിമിയുമായി കാപ്പന് ബന്ധമുണ്ടെന്നും പ്രകോപനപരമായ രീതിയിലുള്ളതാണ് കാപ്പന്റെ ലേഖനങ്ങൾ എന്നും 5000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. ഹാത്രസിലെ മരണപ്പെട്ട പെൺകുട്ടിയുടെ സംസ്കാരത്തിന് ശേഷം ജനങ്ങളെ പ്രകോപിതരാക്കാൻ കാപ്പനടക്കമുള്ളവർ ശ്രമിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

മഥുര ജയിലിൽ കഴിയുമ്പോൾ രോഗ ബാധിതനായിരുന്ന കാപ്പന് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി കാപ്പന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. 2021 ഏപ്രിൽ 28 ന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി. 2021 ജൂലൈയിൽ മഥുര സെഷൻസ് കോടതിയും കാപ്പന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.

നേരത്തെ രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീം കോടതി മരവിപ്പിച്ചപ്പോൾ പ്രതികരണവുമായി കാപ്പന്റെ ഭാര്യ റൈഹാനത്ത് രംഗത്ത് വന്നിരുന്നു. യുഎപിഎ നിയമവും പുനപരിശോധിക്കണം എന്നായിരുന്നു ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...