മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. കോൺഗ്രസ് വിട്ട അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. മെയ് 16ന് കോൺഗ്രസിന് രാജിക്കത്ത് കൈമാറിയെന്ന് കപിൽ സിബൽ വെളിപ്പെടുത്തി. കോൺഗ്രസ് ഈ വിവരം പുറത്തുവിട്ടിരുന്നില്ല.
കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനിയും രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. അങ്ങനെയാണ് കപിൽ സിബൽ സമാജ് വാദി ക്യാമ്പിൽ എത്തുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉള്ളത്. കോൺഗ്രസിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉന്നയിച്ച കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാടാണ് കോൺഗ്രസിന്. കോൺഗ്രസിന്റെ ചിന്തർ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.