കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ; നാളെ തിരുവനന്തപുരത്ത് പൊതുദർശനം

Date:

Share post:

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം ഞായറാഴ്‌ച രാവിലെ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതിക ശരീരം നാളെ രാവിലെ ഏഴ് മണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തിക്കും. അതിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ ഇടപഴഞ്ഞിയിലുള്ള വീട്ടിലെത്തിക്കും.

വീട്ടിൽ അൽപനേരം പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്തെ പി.എസ് സ്‌മാരകത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്ഥാന ഓഫീസിന്റെ പുനർനിർമ്മാണം നടക്കുന്നതിനാലാണ് പി.എസ്‌ സ്‌മാരകത്തിൽ പൊതുദർശനം നടത്തുന്നത്. ഡി രാജയുൾപ്പെടെയുള്ള ദേശീയ നേതാക്കൾ അന്ത്യോപചാരമർപ്പിക്കാൻ ഇവിടെയെത്തും. ഉച്ചക്ക് രണ്ട് മണി വരെ ഇവിടെ പോതുദർശനം തുടരും.

ഉച്ചക്ക് രണ്ട് മണിയോടെ ഭൗതിക ശരീരം റോഡ് മാർഗം കാനം രാജേന്ദ്രന്റെ നാടായ കോട്ടയം വാഴൂരിലേക്ക് കൊണ്ടുപോകും. പിന്നീട് അവിടെ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഞായറാഴ്‌ച രാവിലെ 11 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാര ചടങ്ങുകൾ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...