തൃശൂർ: കളമശ്ശേരിയിൽ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കീഴടങ്ങി. തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണ്.
ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പരിശോധന നടത്തുന്ന സമയത്ത് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ ചില സ്ഥലങ്ങളുടെ ചിത്രങ്ങളുൾപ്പെടുന്ന പേപ്പറുകൾ കണ്ടെത്തി. ഗുജറാത്തി സംസാരിക്കുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.