അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ജിഷ കൊലപാതകത്തിലെ പ്രതി

Date:

Share post:

ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുള്‍ ഇസ്ളാമിന്‍റെ ആവശ്യം. താന്‍ അസം സ്വദേശിയാണെന്നും ദരിദ്ര കുടുംബത്തിലെ അംഗമാണെന്നും ബന്ധുക്കൾക്ക് തന്നെ കേരളത്തിലെത്തി കാണാനാവില്ലെന്നും അമിറുൾ ഇസ്ലാം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ജിഷ കൊലപാതകത്തില്‍ തടവില്‍ ക‍ഴിയുന്ന അമിറുൾ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ് ക‍ഴിയുന്നത്. 2016 ജൂണ്‍ 14ന് തമി‍ഴ്നാട്ടിലെ കാഞ്ചിപുരത്തുനിന്ന് േകസിലെ പ്രതിയായ അമിറുളിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡിഎന്‍എ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അമിറുളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും കോടതി ശിക്ഷിക്കുന്നതും.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയനിയും നിയമവിദ്യാര്‍ത്ഥിയുമായിരുന്ന ജിഷ കൊല്ലപ്പെടുന്നത്. കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായി മരിച്ച നിലയിലാണ് ജിഷയുടെ മൃതദേഹം കണ്ടെത്തിയത്‍. പിന്നീടുളള അന്വേഷണത്തില്‍ കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന് സൂചന ലഭിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...