ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയില്‍; നയതന്ത്ര വ്യാപാര ചര്‍ച്ചകൾക്ക് തുടക്കം

Date:

Share post:

ഇന്ത്യ യുഎഇ സഹകരണവും വ്യാപാരബന്ധവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ കേന്ദ്ര മന്ത്രിയ്ക്ക് വിപുലമായ സ്വീകരണമാണ് യുഎഇ നല്‍കിയത്. യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, ദുബായ് കോൺസുൽ ജനറൽ ഡോ.അമൻ പുരി, യുഎഇ വിദേശകാര്യ അന്താരാഷട്ര സഹകരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബലൂക്കി എന്നിവർ മന്ത്രിയെ സ്വീകരിക്കാനെത്തി.

യു.എ.ഇ വിദേശകാര്യ, അന്താരാഷ്‌ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും ജയശങ്കര്‍ സുപ്രധാന കൂടിക്കാഴ്ച നടത്തും. വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും കൂടിക്കാ‍ഴ്ചകളില്‍ പങ്കെടുക്കും. മൂന്നാമത് ഇന്ത്യ – യുഎഇ നയനന്ത്ര യോഗമാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചശേഷം വ്യാപാര-നയതന്ത്ര തലത്തിൽ ശക്തമായ സഹകരണമാണ് ഉണ്ടായത്. നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക് , സേവന നീക്കങ്ങൾ എളുപ്പമാക്കാനും കരാർ വഴിയൊരുക്കിയിരുന്നു

സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തിനകം ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. 6000 കോടി ഡോളറിൽനിന്ന് 10,000 കോടിയുടെ നേട്ടമായി കയറ്റുമതി ഇറക്കുമതി വ്യവസായം വളരുമെന്നാണ് നിഗമനം. സാമ്പത്തിക മേഖലയ്ക്കൊപ്പം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാവുന്ന പുതിയ പ്രവര്‍ത്തനങ്ങൾക്കും തുടക്കമിടും.

മുമ്പ് യുഎഇ വിദഗ്ദ്ധ സംഘം ഇന്ത്യ സന്ദര്‍ശിച്ചപ്പോൾ രൂപപ്പെട്ട ആശയങ്ങൾ നടപ്പാക്കുന്നതിനും ജയശങ്കറിന്‍റെ യുഎഇ സന്ദര്‍ശനംവ‍ഴിയൊരുക്കും. ആരോഗ്യ ഭക്്ഷ്യ സുരക്ഷാ ഊര്‍ജ്ജ മേഖലകളില്‍ ഇരുരാജ്യങ്ങളും പുതിയ പദ്ധതികൾ ആവിഷ്കരിക്കും.

ഇതിനിടെഅബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രവും കേന്ദ്ര മന്ത്രി സന്ദര്‍ശിച്ചു. സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും പ്രതീകമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...