സഞ്ജുവിനെ അനുകരിച്ച് ജയറാം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Date:

Share post:

മിമിക്രി എന്ന കലയിലെ മുടിചൂടാമന്നൻമാരിൽ ഒരാളാണ് നടൻ ജയറാം. സിനിമയിലെത്തും മുമ്പ് കലാഭവനിലും അതിനും മുമ്പ് സാക്ഷാൽ യേശുദാസിൻ്റെ ട്രൂപ്പിലും മിമിക്രി അവതരിപ്പിച്ച കലാകാരൻ. പ്രേംനസീറിൻ്റെ അവതരണത്തിന് പകരക്കാരനില്ലാത്ത, കമലഹാസൻ്റെ ശബ്ദം മാസ്റ്റർ പീസുകളിലൊന്നാക്കിയ കലാകാരൻ.

സിനിമയിലെ തിരക്കുകൾക്കിടയിൽ മിമിക്രിപ്രകടനം അൽപ്പം കുറഞ്ഞെങ്കിലും സ്റ്റേജ് കണ്ടാൽ ജയറാമിലെ കലാകാരൻ ഉണരും. ഏത് വലിയ വേദിയിലും മടുപ്പില്ലാതെ പ്രകടനങ്ങളുമായി രംഗത്തെത്തും. ആരാധകരെ കയ്യിലെടുക്കും.

ചെണ്ടമേളവും ആനയും പൂരവുമൊക്കെ ജയറാമിൻ്റെ ഹരമാണെന്ന് മലയാളികൾക്കറിയാം. അതേസമയം സ്റ്റേജിൽ നിരവധി പരീക്ഷണങ്ങൾക്കും ജയറാം മുതിരാറുണ്ട്. പുതിയ പാട്ടുകൾ അവതരിപ്പിച്ചും ഫ്യൂഷനുകൾ അവതരിപ്പിച്ചും ജയറാം രംഗത്തെത്താറുണ്ട്.

അങ്ങനൊരു പരീക്ഷണവുമായി ജയറാം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇക്കുറി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ശബ്ദാനുകരണമാണ് ജയറാം നടത്തിയത്. സോഷ്യൽ മീഡിയയിലൂടെ ജയറാം തന്നെയാണ് പുതിയ മിമിക്രി പുറത്തുവിട്ടത്. ഒരു ചെറിയ ശ്രമം എന്ന് കുറിച്ചുകൊണ്ടാണ് ജയറാം ഓഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

ജയറാമേട്ടാ.. തകർത്തു.. വേറെ ലെവൽ പ്രകടനം.., അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും.., ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ.. തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ജയറാമും സഞ്ജുവും നല്ല സുഹൃത്തുക്കളാണ്. നേരത്തെ സഞ്ജു  ജയറാമിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയതിൻ്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

അതേസമയം സിനിമയിലും ജയറാമിന് തിരക്കിൻ്റെ കാലമാണ്. മലയാളത്തിലേക്കാൾ തമിഴ്, തെലുങ്ക് സിനിമകളിലാണ് ജയറാം പുതിയതായി അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. സിനിമയുടെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...