ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിൽ ബോംബാക്രമണം. ഫുമിയോ കിഷിദ പരുക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറ്റി.
പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞതെന്നാണ് സൂചന. സ്ഥലത്തുനിന്ന് സ്ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിക്കുന്നതിൻ്റേയും ഒരാളെ പിടിച്ചുകൊണ്ടു പോകുന്നതിൻ്റേയും ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷമാണ് ജപ്പാൻ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചത്.