ജപ്പാനില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. തീരദേശ മേഖലയില്‍ തൊഴില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ പശ്ചിമ തീരത്ത് സുനാമി മുന്നറിയിപ്പ് തുടരുകയാണ്.സുനാമി മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് അഭയാർത്ഥി ക്യാമ്പുകളിലുള്ളത്.
ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കുടുങ്ങികിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ തകർന്ന റോഡുകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ടായി. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.5 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ആദ്യ ഭൂചലനത്തിന് പിന്നാലെ 90 തുടർ ചലനങ്ങളാണുണ്ടായത്.
ഭൂചലനത്തിൽ നാശനഷ്ടം സംഭവിച്ച ജപ്പാന് അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറെ ദുഖകരമായ സംഭവമുണ്ടായതെന്നും ജപ്പാന് ആവശ്യമായ ഏത് സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.