സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. ഇറാനിലെ സ്തീകളെ അടിച്ചമർത്തുന്നതിനെതിരായും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടം കണക്കിലെടുത്താണ് പുരസ്കാരം.
13 തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള നർഗസ് ഇപ്പോഴും ജയിലിലാണ്. 12 വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നർഗസ്. വധശിക്ഷയ്ക്കെതിരെ നർഗസ് നിരന്തരം പോരാടി. ടെഹ്റാനിലെ ജയിലിലാണ് 51 കാരിയായ നർഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നർഗസിനെ ഇറാൻ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.
‘ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാര’മെന്ന്, നൊബേൽ പുരസ്കാര കമ്മിറ്റി ഓസ്ലോയിൽ അറിയിച്ചു.