2030-ഓടെ ബഹിരാകാശ ടൂറിസം പദ്ധതി ആരംഭിക്കാനുളള തയ്യാറെുപ്പുമായി ഐഎസ്ആർഒ. പണം മുടക്കുന്നവർക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. സുരക്ഷിതവും പുനരുപയോഗ ശേഷിയുമുളള ടൂറിസം ബഹിരാകാശ മൊഡ്യൂൾ വികസിപ്പിക്കാനുളള ഐഎസ്ആർഒ ശ്രമങ്ങളും മുന്നോട്ടുപോവുകയാണ്.
ഉപ ഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വെർജിൻ, ആമസോൺ കമ്പനികൾ നടത്തിയിട്ടുണ്ട്. എന്നാൽ ബഹിരാകാശ പാതകൾ , സമയക്രമങ്ങൾ, പരിശീലനങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും പുറത്തുവേണ്ടതുണ്ട്.
അതേസമയം ശരാശരി 6 കോടി രൂപയോളം ഓരോ ബഹിരാകാശ യാത്രികനും ടിക്കറ്റ് നിരക്കായി ചിലവാകും എന്നാണ് സൂചനകൾ. ബഹിരാകാശ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായായെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്ത്ര സാങ്കേതിക, ആണവോർജ, ബഹിരാകാശ വകുപ്പിൻ്റെ കേന്ദ്ര സഹമന്ത്രി രാജ്യസഭയിൽ അറിയിച്ചിരുന്നു.