ഇന്നസെൻ്റിൻ്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുളളറ്റിൻ

Date:

Share post:

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള നടൻ ഇന്നസെൻ്റിലെ ആരോഗ്യനില അതീവഗുരുതരം.  ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻ്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അവശതകളെ തുടർന്നാണ് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

നേരത്തെ കാന്‍സർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. 2016ലെ ഇലക്ഷനിൽ ലോക്സഭയിലേക്കും ഇന്നസെൻ്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. ക്യാൻസർ വാർഡിലെ ചിരി എന്ന അദ്ദേഹത്തിൻ്റെ പുസ്തകവും ശ്രദ്ധേയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...