ഹജ്ജ് തീര്‍ത്ഥാടനത്തിനായി മലയാളികൾ ഉൾപ്പടെ കാല്‍ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലെത്തി. 26,445 പേരാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിവഴി പുണ്യഭൂമിയിലെത്തിയത്. ഇതില്‍ 23, 919 പേര്‍ മദീനയിലും , 2526 പേര്‍ മക്കയിലുമാണുളളത്.
ഉംറ നിര്‍വഹിച്ച നിര്‍വൃതിയില്‍ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. മദീനയില്‍ നേരിട്ടെത്തുന്ന തീര്‍ത്ഥാടകര്‍ പ്രവാചക പളളിയും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളും സന്ദര്‍ശിച്ച് ശേഷം എട്ടാം ദിവസമാണ് മക്കയിലെത്തുക
മദീനയിലുളള മുഴുവന്‍ തീര്‍ത്ഥാടകരും 28നകം ഹജ്ജ് നിര്‍വ്വഹിക്കാനായി മക്കയിലെത്തും. ജിദ്ദയില്‍ നേരിട്ട് എത്തുന്നവര്‍ ഹജ്ജിന് ശേഷമാകും മദീന സന്ദര്‍ശിക്കുക.