ഒടുവിൽ തോമസ് ജന്മനാട്ടിൽ തിരിച്ചെത്തി; 56 വര്‍ഷം മുമ്പ് മരിച്ച മലയാളി സൈനികന്റെ സംസ്‌കാരം ഇന്ന്

Date:

Share post:

ഹിമാചലിലെ മഞ്ഞുമലയിൽ നിന്ന് 56 വർഷങ്ങൾ താണ്ടി ജന്മനാട്ടിൽ തിരിച്ചെത്തി തോമസ് ചെറിയാൻ. ഒരുപാട് സ്വപ്നങ്ങളുമായി സൈനിക ജീവിതം ആരംഭിച്ച 26-കാരനായ തോമസ് ചെറിയാന്റെ മൃതദേഹം 73-കാരനായ അനുജൻ വികാരനിർഭരനായി ഏറ്റുവാങ്ങി. 1968-ലുണ്ടായ സൈനിക വിമാനാപകടത്തിൽ ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ടാണ് തോമസ് വീരമൃത്യു വരിച്ചത്. തോമസിന്റെ സംസ്കാരം ഇന്ന് നടക്കും.

18-ാം വയസിൽ സൈന്യത്തിൽ ചേർന്ന തോമസ് ചെറിയാൻ ക്രാഫ്റ്റ്സ്‌മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അന്ന് മുതൽ അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെട്ട കുടുംബം തോമസിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ മകനേക്കുറിച്ചുള്ള ഓർമ്മകൾ ഉള്ളിലൊതുക്കി മാതാപിതാക്കൾ മരണപ്പെട്ടു. പിന്നീട് സഹോദരങ്ങൾ തുടർന്ന ആ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് മൃതദേഹം സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോയി. അല്പസമയത്തിനകം കാരൂർ സെയ്ൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിക്കും. ഒന്നു മുതൽ രണ്ട് മണി വരെ പള്ളിയിൽ പൊതുദർശനം നടത്തിയ ശേഷം രണ്ടിന് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ സംസ്‌കാരശുശ്രൂഷ നടക്കും. ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്‌കരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...