ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ പരാജയും.
ന്യൂസിലെൻ്റിനെതിരേ രണ്ട് വിജയം നേടിയാൽ മാത്രമേ ശ്രീലങ്കയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ശ്രീലങ്ക പരാജയപ്പെടുകയൊ ഓസീസിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ വിജയിക്കുകയൊ ചെയ്താൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശനം ലഭ്യമായിരുന്നുള്ളൂ. ശ്രീലങ്ക പരാജയപ്പെട്ടതൊടെ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിൽ എത്തുകയായിരുന്നു.
അതേസയം ഇന്ത്യ – ഓസീസ് നാലാം ടെസ്റ്റ് മത്സരഫലം സമനിലയിൽ പിരിഞ്ഞു. അഞ്ചാം ദിവസം മൂന്നാം സെഷനനിൽ ഓസ്ട്രേലിയ 175/2 എന്ന നിലയിൽ നിൽക്കെ ആണ് കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓസ്ട്രേലിയക്ക് 84 റൺസ് ലീഡ് ഉണ്ടായിരുന്നു കളിയിൽ ഫലം ഉണ്ടാകില്ല എന്ന് ഉറപ്പായതോടെ കളി അവസാനിപ്പിക്കുക ആയിരുന്നു.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഖവാജയുടെയും ഗ്രീനിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ ഓസ്ട്രേലിയ 480 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റു ചെയ്ത ഇന്ത്യ കോഹ്ലിയുടെയും ഗില്ലിന്റെയും സെഞ്ച്വറിയുടെ ബലത്തിൽ 571 റൺസും എടുത്തിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.ഇനി മാർച്ച് 17 മുതൽ ഇരു ടീമുകളും ഏകദിന പരമ്പര കളിക്കും.
ഇന്ത്യയ്ക്കെതിരേ മൂന്നാം ടെസ്റ്റിൽ വിജയിച്ചതോടെ ഓസ്ട്രേലിയ നേരിട്ട് ലോകകപ്പ് ഫൈനലിൽ എത്തിയിരുന്നു. ജൂൺ 7 മുതൽ 11 വരെയാണ് ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ നടക്കുക. ഇംഗ്ശണ്ടിലെ ഓവൽ സ്റ്റേഡിയത്തിലാണ് ഓസീസ് – ഇന്ത്യ കിരീടപ്പോരാട്ടം.