77-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം തുടരുന്ന മണിപ്പൂരിനെ പരാമർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസംഗിച്ചത്. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടെ സംഭാവനകൾ നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലി അർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മണിപ്പൂരിൽ അക്രമത്തിന്റെ . നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരന്മാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോൾ, മേഖലയിൽ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാരും നടത്തുന്നുണ്ട്. പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധികൾ സൃഷ്ടിച്ചു. ഇത് നേരിട്ട എല്ലാ കുടുംബങ്ങൾക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.