‘മോചിതനായിട്ടും തടവിൽ, അമ്മയെ കണ്ടിട്ട് 32 വർഷം’, പ്രധാനമന്ത്രിക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതിയുടെ കത്ത്

Date:

Share post:

ജയിലിൽ നിന്ന് മോചിതനായിട്ടും ഇപ്പോഴും തടങ്കലിൽ ആണെന്ന് വെളിപ്പെടുത്തി രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് സുതേന്തിരരാജ എന്ന ശാന്തൻ. ജയിലിൽ നിന്ന് മോചിതനായിട്ടും ട്രിച്ചി സെൻട്രൽ ജയിൽ ക്യാമ്പസിലെ പ്രത്യേക ക്യാമ്പിലാണ് ശാന്തൻ കഴിയുന്നത്. സ്വന്തം നാടായ ശ്രീലങ്കയിലേക്ക് തിരികെ പോവാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു. സൂര്യപ്രകാശം പോലും കടക്കാത്ത ഈ പ്രത്യേക ക്യാമ്പിനുള്ളിലെ ജയിൽ ജീവിതത്തെ പറ്റിയും ശാന്തൻ കത്തിൽ വിവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാർക്കും ശാന്തൻ കത്ത് നൽകിയിട്ടുണ്ട്.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴുപേരിൽ ഒരാളാണ് ടി സുതേന്തിരരാജ എന്ന ശാന്തൻ. ശ്രീലങ്കൻ പൗരനായ ശാന്തനെ 2022 നവംബർ 11 ന് സുപ്രീം കോടതി സ്വതന്ത്രനാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരോടൊപ്പം ട്രിച്ചി സെൻട്രൽ ജയിലിലെ ക്യാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണ് ശാന്തൻ ഇപ്പോഴും. അതേസമയം ഇയാൾക്ക് വേണ്ടി ശബ്ദമുയർത്തണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഇയാൾ പറയുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള തമിഴരോടും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്. ജന്മനാട്ടിലേക്ക് മടങ്ങണമെന്നും 32 വർഷമായി സ്വന്തം അമ്മയെ കണ്ടിട്ടെന്നും ശാന്തൻ കത്തിൽ പറയുന്നുണ്ട്.

ശ്രീലങ്കയിലേക്ക് തിരിച്ചയയ്ക്കുകയോ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനെ സന്ദർശിച്ച് ഐഡന്റിറ്റി പ്രൂഫ്, പാസ്‌പോർട്ട് എന്നിവ പുതുക്കാനുള്ള അവസരം ഒരുക്കുകയോ ചെയ്യണം. ഇതിനായി ചെന്നൈയിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അവരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും കത്തിൽ പറയുന്നു.

ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കാറില്ല. മാത്രമല്ല രക്തബന്ധുക്കൾക്ക് മാത്രമേ അന്തേവാസികളെ കാണാൻ കഴിയുള്ളൂ എന്ന നിബന്ധനയുമുണ്ട്. ശാന്തനെ പോലുള്ള ഒരു വിദേശിക്ക് എങ്ങനെ ഇന്ത്യയിൽ ഒരു രക്തബന്ധുമുണ്ടാകുമെന്നും അദ്ദേഹം കത്തിൽ ചോദിക്കുന്നു. 32 വർഷമായി അമ്മയെ കണ്ടിട്ടില്ല. കൂടാതെ പിതാവിന്റെ അവസാന നാളുകളിൽ അദ്ദേഹത്തോടൊപ്പം ഉണ്ടാകാനും സാധിച്ചില്ല. അതുകൊണ്ട് അവസാന നാളുകളിൽ അമ്മയുടെ കൂടെയെങ്കിലും കഴിയണമെന്ന ആഗ്രഹം സാധിച്ചില്ലെങ്കിൽ പിന്നെ ആരും പിന്തുണക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ടാണ് ശാന്തൻ കത്ത് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....