രാജ്യദ്രോഹക്കുറ്റത്തിന് സ്റ്റേ: പ്രതീക്ഷയോടെ സിദ്ധിക്ക് കാപ്പന്റെ കുടുംബം

Date:

Share post:

രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് സ്വീകരിച്ചത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്നും പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുതെന്നും കോടതി നിർദ്ദേശം നൽകി. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി. ഇതിനെ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർക്കുകയായിരുന്നു.

162 വർഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. 13,000 കേസുകളിൽ നിന്നായി 800 പേർ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിയുന്നുണ്ട്.

അതോടൊപ്പം രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ. നിയമം മരവിപ്പിച്ച പശ്ചാത്തലത്തില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റെയ്ഹാനത്ത് പ്രതികരിച്ചു. യുഎപിഎ ചുമത്തപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ യുപിയിലെ ജയിലില്‍ കഴിയാൻ തുടങ്ങിയിട്ട് 2 വർഷത്തോളം ആയിരിക്കുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹത്രാസിൽ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴി സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...