പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ സ്മരണാർത്ഥം പ്രത്യേക തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാചേംബറിൽ നടന്ന ചടങ്ങിലാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്.
75 രൂപ നാണയത്തിന്റെ ഭാരം 34.65 – 35.35 ഗ്രാം ആയിരിക്കും. അശോകസ്തംഭത്തിന്റെ മുകൾ വശത്തെ സിംഹത്തിന്റെ ചിഹ്നമാണ് നാണയത്തിന്റെ ഒരുവശത്ത് മധ്യഭാഗത്തായി പതിച്ചിട്ടുള്ളത്. കൂടാതെ ഭാരത് എന്ന് ദേവനാഗരി ലിപിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമെ രൂപയുടെ ചിഹ്നവും 75 എന്ന അക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് നൽകിയിരിക്കുന്നത്. അതിന് താഴെയായി 2023 എന്ന വർഷവും രേഖപ്പെടുത്തിയിട്ടുണ്ട്.