സ്വത്ത് കണ്ടുകെട്ടാനുള്ളതുള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാനമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി. ഇ ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
അന്വേഷണത്തിന്റെ ഭാഗമായി ഇ ഡിക്ക് ഇനി അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാം. കേസിലെ പ്രഥമിക വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കേണ്ടതില്ല. സമന്‍സ് എന്തിനാണ് അയച്ചതെന്നും കുറ്റാരോപിതനോട് പറയേണ്ടതില്ല. ഇ ഡിയുടെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു ഒരു കൂട്ടം ഹര്‍ജികൾ പരിഗണിച്ചത്. പി എം എല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ വ്യക്തിക്ക് സമന്‍സ് അയക്കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. കാര്‍ത്തി ചിദംബരം, മഹബൂബ മുഫ്തി അടക്കമുള്ളവരുടെ ഹര്‍ജികളാണ് തള്ളിയത്.