ഇന്ത്യൻ രാഷ്ട്രപതി അഥവാ പ്രഥമ പൗരന് ലഭിക്കുന്ന ശമ്പളം, ആനുകൂല്യങ്ങൾ, സുരക്ഷ…

Date:

Share post:

പുതിയ രാഷ്ട്രപതിയെ വരവേൽക്കാൻ രാജ്യം ഒരുങ്ങുമ്പോൾ ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷാസംവിധാനങ്ങളും എങ്ങനെയാണെന്ന് നോക്കാം.

ശമ്പളം
പ്രതിമാസം 5ലക്ഷം
രൂപയാണ് ശമ്പളം.

താമസസൗകര്യം
രാഷ്ട്രപതിഭവൻ രാജ്യതലസ്ഥാനത്ത് ഹൃദയഭാഗത്തായി റെയ്സിന കുന്നിൽ സ്ഥിതിചെയ്യുന്ന രണ്ടുലക്ഷം ചതുരശ്രയടിയുള്ള വസതിയാണ് . നാലുനിലകളിലായി 340 മുറികൾ. ലോകത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതികളിൽ ഏറ്റവും വലുതാണ് ഇന്ത്യയിലെ രാഷ്ട്രപതിഭവൻ. കൂടാതെ ഷിംലയിലെ ‘റിട്രീറ്റ് ബംഗ്ലാവ്’, ഹൈദരാബാദിലെ ‘രാഷ്ട്രപതി നിലയം’ എന്നിങ്ങനെ രണ്ട് വസതികൾക്കൂടി രാഷ്ട്രപതിക്കുണ്ട്. 340 മുറികളുള്ള റെയ്‌സിന കുന്നിലെ വസതി പരമ്പരാഗത ഇന്ത്യൻ രീതിയും മുഗൾ-പാശ്ചാത്യ ശൈലിയും കോർത്തിണക്കിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

രാഷ്ട്രപതി ഭവനിൽ പ്രസിഡന്റിന്റെ താമസ സ്ഥലം കൂടാതെ റിസപ്ഷൻ, ​അതിഥി മുറികൾ, ഓഫിസ്, മു​ഗൾ ​ഗാർഡൻ, അം​ഗരക്ഷകരുടെ വീട്, മറ്റ് ഓഫിസുകൾ എന്നിവയുണ്ട്. ബാങ്ക്വറ്റ് ഹോൾ ഒരേ സമയം 104 പേരെ ഉൾക്കൊള്ളും. 15 ഏക്കറിലാണ് മു​ഗൾ ​ഗാർഡനുള്ളത്.

സുരക്ഷ
പ്രസിഡന്റ്സ് ബോഡിഗാർഡ് (പിബി ജി): പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത യൂണിറ്റായ പി ബി ജിക്കാണ് സുരക്ഷാചുമതല

യാത്ര
മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്- പ്രത്യേകം രൂപകല്പനചെയ്ത ഈ കവചിതവാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതക ആക്രമണം എന്നിവയെ തരണംചെയ്യാനുള്ള സംവിധാനമുണ്ട്. 10 കോടിയോളം രൂപ വിലവരുന്ന വാഹനമാണിത്.

എയർ ഇന്ത്യ വൺ വിമാനങ്ങൾ
അത്യാധുനിക ബി-777 വി.വി.ഐ.പി.
വിമാനത്തിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്ര ഒരുക്കുക. വ്യോമസേനാ പൈലറ്റുകളാണ് ഇവ പറത്തുക. മിസൈൽ പ്രതിരോധ സംവിധാനമായ ‘ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ’, സ്വയംസംരക്ഷണ സ്യൂട്ട്, അത്യാധുനിക ആശയവിനിമയസംവിധാനം തുടങ്ങിയയാണ് മറ്റ് സവിശേഷതകൾ. പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള രണ്ട് ബി-777 വിമാനങ്ങളുണ്ട്. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി ആകെ 8,400 കോടി രൂപയാണ് ചെലവ്.

വിരമിച്ചശേഷവും മാസം ഒന്നരലക്ഷംരൂപ പെൻഷൻ ലഭിക്കും. ജീവിതപങ്കാളിക്ക് 30,000 രൂപ സഹായം ലഭിക്കും. ഫർണിഷ് ചെയ്ത ബംഗ്ലാവ്, ആജീവനാന്തം ചികിത്സ, രണ്ടു ടെലിഫോണും ഒരു മൊബൈൽഫോണും, അഞ്ച് പഴ്സണൽ സ്റ്റാഫ്, ശന്പളത്തിനുപുറമെ ഇവരുടെ ചെലവിലേക്ക് വർഷം 60,000 രൂപയും സൗജന്യ വിമാന/തീവണ്ടി യാത്രയും ഉണ്ടായിരിക്കും.

പുതിയ രാഷ്‌ട്രപതി
രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ വിഭാഗക്കാരിയെന്നത് മാത്രമല്ല ദ്രൗപദി മുർമുവിന്റെ പ്രത്യേകത. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയും സ്വാതന്ത്ര്യം ലഭിച്ചശേഷം ജനിച്ചവരിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളുമാണ് ദ്രൗപദി മുർമു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് മുർമു രാജ്യത്തിന്റെ 15-ാമത്തെ രാഷ്ട്രപതിയാകുന്നത്. 2015ൽ ജാർഖണ്ഡ് ഗവർണറായിരിക്കെ അവിടെ യും ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു ദ്രൗപദി മുർമു. സ്വന്തം സംസ്ഥാനമായ ഒഡീഷയിൽനിന്ന് ഗവർണർ പദവിയിലെത്തുന്ന ഗോത്രവർഗ വിഭാഗക്കാരിയായ ആദ്യ വനിതയെന്ന അംഗീകാരവും ദ്രൗപദി മുർമുവിന് തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...