പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി ഇനി പ്രവാസികൾക്കും 

Date:

Share post:

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിൽ ഇനി പ്രവാസികൾക്കും അംഗമാവാം. 2008 മുതൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തൊഴിൽ രഹിതർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് നടത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ഉദ്പാദന വ്യവസായങ്ങൾക്ക് 50 ലക്ഷം രൂപ, സേവന മേഖലയിലെ വ്യവസായങ്ങൾക്ക് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് പരമാവധി പദ്ധതി ചെലവ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

വായ്പ

പദ്ധതി ചെലവിന്റെ 10 ശതമാനം ജനറൽ കാറ്റഗറിയിൽ വരുന്ന ആളുകൾ സ്വന്തം ഫണ്ട് ലഭിക്കും. എസ്.സി/ എസ്.ടി​/ ഒ.ബി.സി /സ്ത്രീകൾ/ വികലാംഗർ തുടങ്ങിയ പ്രത്യേക കാറ്റഗറിയിൽ വരുന്ന ആളുകൾ 5 ശതമാനം സ്വന്തം ഫണ്ടായും ബാക്കി 90 ശതമാനം മുതൽ 95 ശതമാനം വായ്പയായും ലഭിക്കും.

സബ്സിഡി

a – ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണ നിലയിൽ 15 ശതമാനമാണ് സബ്സിഡി ലഭിക്കുക. എന്നാൽ ഈ കാറ്റഗറിയിൽ വരുന്ന ആളുകൾ ഗ്രാമീണ മേഖലയിൽ നിന്നാണെങ്കിൽ 25 ശതമാനം സബ്സിഡിയായി ലഭിക്കും.

b – പ്രത്യേക കാറ്റഗറിയിൽ വരുന്ന ആളുകൾക്ക് സാധാരണ നിലയിൽ 25 ശതമാനം സബ്സിഡി ലഭിക്കും. ഇതേ വിഭാഗത്തിൽ പെടുന്നവർ ഗ്രാമീണ മേഖലയിൽ നിന്നാണെങ്കിൽ 35 ശതമാനം സബ്സിഡിയും ലഭ്യമാണ്.

യോഗ്യതകൾ

* 18 വയസ്സ് തികഞ്ഞിരിക്കണം.

* വരുമാന പരിധിയില്ല

* ഉൽപാദന മേഖലയിൽ പദ്ധതി ചെലവ് 10 ലക്ഷം രൂപയ്ക്ക് മുകളിലോ സേവന മേഖലയിൽ പദ്ധതി ചിലവ് അഞ്ചു ലക്ഷം രൂപക്ക് മുകളിലോ ആണെങ്കിൽ അപേക്ഷിക്കുന്നവർ എട്ടാം തരം പരീക്ഷ പാസായിരിക്കണം.

മറ്റു നിബന്ധനകൾ

* മൂലധന ചെലവ് വരാത്ത പദ്ധതികൾ പരിഗണിക്കുന്നതല്ല.

* പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഭൂമിയുടെ വില മൂലധന ചെലവായി കണക്കാക്കില്ല

* പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പദ്ധതികളാണ് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് സർക്കാർ ഏജൻസികളോ വിലയിരുത്തിയ പദ്ധതികൾ, നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എന്നിവയ്ക്ക് ഈ സഹായം ലഭിക്കില്ല

* അപേക്ഷകൻ നിശ്ചിത ദിവസങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ ഓൺലൈനായോ ഓഫ് ലൈൻ ആയോ പൂർത്തിയാക്കണം

പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

2024 – 25 സാമ്പത്തിക വർഷത്തിൽ രാജ്യത്തൊട്ടാകെ 80,700 യൂണിറ്റുകളും 2025-26 കാലയളവിൽ 85,500 യൂണിറ്റുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 2,625 കോടി രൂപയും 2025-26 വർഷത്തിൽ 2779.4 കോടി രൂപയുമാണ് സബ്സിഡിയായി കണക്കാക്കുന്നത്.

പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പദ്ധതികൾക്കായി പ്രത്യേക പ്രായപരിധിയോ വരുമാനമോ കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ തിരിച്ചുപോയ പ്രവാസികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഏറെ അവസരമുണ്ടെന്ന്.

വിശദ വിവരങ്ങൾക്ക് https://www.kviconline.gov.in/pmegpeportal/pmegphom

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....