കായികതാരം പി ടി ഉഷ സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പി ടി ഉഷയെയെയും ഇളയരാജയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ ഏവർക്കും സുപരിചിതമാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ’ – മോദി ട്വിറ്ററിൽ കുറിച്ചു.
‘തലമുറകളെ തന്റെ വിസ്മയ സംഗീതം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജ.’ സാധാരണ പശ്ചാത്തലത്തില്‍ നിന്ന് സംഗീതത്തിന്റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.