‘കോവിഷീൽഡ് വിവാദം’, സർട്ടിഫിക്കറ്റിൽ നിന്നും നരേന്ദ്ര മോദിയുടെ ചിത്രം നീക്കി 

Date:

Share post:

കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നിൽ ലോകം പതറിയപ്പോൾ രക്ഷകർ എന്നോണം എത്തിയതായിരുന്നു കോവാക്സിനും കോവിഷീൽഡും. വാക്‌സിനേഷൻ നടത്തിയവർക്ക് രോഗം ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിൽ പലരും കുത്തിവയ്പ്പ് നടത്താൻ ആശുപത്രികളിൽ ക്യൂ നിന്നു. എന്നാൽ ഈയിടെ കോവിഷീല്‍ഡ് വാക്സീന്‍ കുത്തിവയ്പ്പ് എടുത്തവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം എന്ന വാർത്ത വാക്സിൻ എടുത്തവരെ ഒന്നാകെ ഞെട്ടിക്കുകയാണുണ്ടായത്. വാക്‌സിന്റെ നിർമാതാക്കൾ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ പലരും ആശങ്കയിലാണിപ്പോൾ.

വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കിയതും ചർച്ചയാവുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. നേരത്തെ കോവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ ഇത് അപ്പാടെ തള്ളിക്കളയുകയായിരുന്നു.

കൊവിഷീൽഡ് വാക്സിനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ പടം നീക്കിയതെന്നും പറയപ്പെടുന്നു. അതേസമയം, കോവിഷീൽഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തായാലും വാക്‌സിൻ സ്വീകരിച്ചവർ എന്ത് ചെയ്യണമെന്നറിയാതെ ആകെ കുഴപ്പത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള...

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...