മരുഭൂമിയിലും തനിക്ക് മാമ്പഴം വളർത്താൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ സ്വന്തം മാൻഗോ മാൻ

Date:

Share post:

ഉത്തർപ്രദേശ് മലിഹാബാദിലെ ഒരു ചെറുപട്ടണത്തിൽ 300 തരം മാമ്പഴം വിളയുന്ന ഒരു മാവിന്‍ തോട്ടമുണ്ട്. അതിരാവിലെ സൂര്യനുദിക്കും മുൻപ് എത്തിയാൽ വൃദ്ധനായ ഒരു തോട്ടക്കാരനെയും കാണാം. അദ്ദേഹം ഓരോ മാവിന്റെയും അടുത്തെത്തി അവയെ തഴുകും, ഇലകളിൽ ഉമ്മവെക്കും, പഴങ്ങൾ വിളഞ്ഞു പാകമായോ എന്ന് നോക്കും, സന്തോഷം നിറഞ്ഞു കണ്ണുകൾ തിളങ്ങും. അദ്ദേഹത്തിന്റെ പേര് കലീം ഉള്ളാ ഖാൻ എന്നാണ്. എന്നാൽ അദ്ദേഹം അറിയപ്പെടുന്നത് ആകട്ടെ ‘മാംഗോ മാൻ ഓഫ് ഇന്ത്യ’ എന്നും.

ലക്നൗവിൽ നിന്ന് കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന കലീം ഉള്ളാ ഖാൻ്റെ മാമ്പഴത്തോട്ടത്തില്‍ മുന്നൂറിലധികം ജനുസ്സില്‍പെട്ട മാമ്പഴങ്ങൾ വിളഞ്ഞുനിൽപ്പുണ്ട്. അവയില്‍ പലതും അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. സച്ചിൻ ടെണ്ടുൽക്കർ, അഖിലേഷ് യാദവ്, ഐശ്വര്യറായ് എന്നിങ്ങനെ പല പേരുകളിലുള്ള പഴങ്ങള്‍ കലീം ഉള്ളായുടെ തോട്ടത്തില്‍ ഒരൊറ്റ ഒട്ടുമാവില്‍ കുലച്ച് നില്‍പുണ്ട്. “പതിറ്റാണ്ടുകളായി ചുട്ടുപൊള്ളുന്ന വെയിലിൽ കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലമാണിത്. ” 82 കാരനായ കലീം ഉള്ളായുടെ വാക്കുകൾ. സാധാരണക്കാർക്ക് ഇതൊരു മരം മാത്രമാണെങ്കിലും ഹൃദയകണ്ണിലൂടെ നോക്കിയാൽ ഇത് ഒരു പൂന്തോട്ടവും ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കോളജുമായി തോന്നും.

കലീം ഉല്ലാ ഖാൻ എന്ന മനുഷ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അറിയാം. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച സാത്വിക കര്‍ഷകനായ അദ്ദേഹം നരേന്ദ്ര മോദി അധികാരമേറ്റ ഉടന്‍ ഒരു പ്രത്യേക ഇനം മാമ്പഴം വികസിപ്പിച്ചെടുത്ത് നരേന്ദ്ര മോദി എന്ന് പേരുമിട്ടിരുന്നു.

സ്കൂൾ വിട്ടശേഷം കലീം ഗ്രാഫ്റ്റിംഗിൽ തന്റെ ആദ്യ പരീക്ഷണം നടത്തുകയായിരുന്നു. ആദ്യം ഏഴുതരം പഴങ്ങൾ വളരുന്ന മാവ് വികസിപ്പിച്ചെങ്കിലും നിർഭാഗ്യവശാൽ അത് കൊടുങ്കാറ്റിൽ നിലംപതിച്ചു. പിന്നീട് 1987ൽ വീണ്ടും പരീക്ഷണം നടത്തിതിലാണ് 120 വർഷം പഴക്കമുള്ള മാതൃക സൃഷ്ടിച്ചത്. 300-ലധികം വ്യത്യസ്ത തരം മാമ്പഴങ്ങളുടെ ഉറവിടം, ഓരോന്നിനും അതിന്റേതായ രുചിയും ഘടനയും നിറവും ആകൃതിയും എല്ലാമുണ്ട്. ബോളിവുഡ് താരവും 1994-ലെ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനായി അദ്ദേഹം “ഐശ്വര്യ” എന്ന് ആദ്യകാല ഇനങ്ങളിൽ ഒന്നിന് പേരിട്ടു. ഇന്നും അതിനോടാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം.

2008-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പദ്മഭൂഷണ്‍ ലഭിച്ചു. ഇതിന് പുറമെ ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നും ക്ഷണങ്ങൾ ലഭിച്ചിട്ടുണ്ട് കലീം ഉള്ളക്ക്. മരുഭൂമിയിലും തനിക്ക് മാമ്പഴം വളർത്താൻ കഴിയുമെന്നും ഖാൻ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...