രണ്ട് മിനിറ്റ് പറക്കാൻ ഉള്ള ഇന്ധനവുമായി ഇൻഡിഗോയുടെ ലാൻഡിംഗ്, പകച്ചിരുന്ന് യാത്രക്കാർ

Date:

Share post:

അയോധ്യയില്‍ നിന്ന് ഡല്‍ഹിക്കുപോയ ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിടേണ്ട സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. ഇതിൽ ഇത്ര കൗതുകമെന്താണ് എന്നല്ലേ, ഒന്നോ രണ്ടോ മിനുറ്റ് സമയം മാത്രം പറക്കാനുള്ള ഇന്ധനം ബാക്കിനില്‍ക്കെയാണ് വിമാനം ലാൻഡ് ചെയ്തത്. ഇന്‍ഡിഗോയുടെ 6E2702 വിമാനം ചണ്ഡീഗഢ് വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോഴും വിമാനത്തിനകത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ നെഞ്ചിടിപ്പിന് യാതൊരു കുറവുമുണ്ടായിരുന്നില്ല.

ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പുറത്ത് വന്നത്. നിശ്ചയിച്ചതിലും ഒമ്പത് മിനുറ്റ് നേരത്തേ, വൈകീട്ട് 03:16-നാണ് അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ലക്ഷ്യസ്ഥാനം. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഇന്‍ഡിഗോ വിമാനം രണ്ട് തവണ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ അതിന് സമ്മതിച്ചില്ല. സാധിക്കാതെ വന്നപ്പോൾ ‘ഗോ എറൗണ്ട്‌’ ചെയ്യുകയായിരുന്നു. പിന്നീട് വിമാനം ചണ്ഡീഗഢിലേക്ക് തിരിച്ചുവിട്ടു. ചണ്ഡീഗഢില്‍ 06:16-ഓടെ ലാന്‍ഡ് ചെയ്യുമ്പോള്‍ രണ്ട് മിനുറ്റ് സമയം കൂടി മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളൂ. വിമാനത്തിലുണ്ടായിരുന്ന ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈം) സതീഷ് കുമാറാണ് ഇക്കാര്യം എക്‌സിലൂടെ പുറംലോകത്തെ അറിയിച്ചത്. വളരെയധികം ഭീതി നിറഞ്ഞ അനുഭവമാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ഉണ്ടായതെന്നാണ് അദ്ദേഹം കുറിച്ചത്.

ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈം) സതീഷ് കുമാറിന്റെ കുറിപ്പ്

‘ഡല്‍ഹി വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയാണെന്നും 45 മിനുറ്റ് കൂടി പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ടെന്നും 04:15-ന് പൈലറ്റ് അനൗണ്‍സ് ചെയ്തു. രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അതിന് കഴിഞ്ഞില്ല. അടുത്ത നടപടി എന്താണെന്ന് തീരുമാനിക്കാനായി വീണ്ടും കുറേ നേരം വിമാനം ആകാശത്ത് തന്നെ സമയം ചിലവാക്കി. ഒടുവില്‍ 05:30-ന് വിമാനം ചണ്ഡീഗഢില്‍ ലാന്‍ഡ് ചെയ്യുകയാണെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്തു. ഇന്ധനത്തെ കുറിച്ചുള്ള ആദ്യ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ് 75 മിനുറ്റിന് ശേഷമായിരുന്നു ഇത്തരമൊരു അനൗൺസ്മെന്റ്. ഇത്രയുമായപ്പോഴേക്കും പരിഭ്രാന്തരായ നിരവധി യാത്രക്കാരും ജീവനക്കാരില്‍ ഒരാളും ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. അവസാനം ഇന്ധനത്തെ കുറിച്ചുള്ള അനൗണ്‍സ്‌മെന്റിന് 115 മിനുറ്റുകള്‍ക്ക് ശേഷം വിമാനം ചണ്ഡീഗഢില്‍ ഇറങ്ങി. ഒന്നോ രണ്ടോ മിനുറ്റ് മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തില്‍ ശേഷിച്ചിരുന്നുള്ളൂവെന്ന് ലാന്‍ഡിങ്ങിന് ശേഷം ജീവനക്കാര്‍ പറഞ്ഞു.’ -സതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...