പ്രവാചകനെതിരായ ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയത്തിനായി നേരിട്ട് ഇടപെടാൻ വിദേശകാര്യ മന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വിദേശകാര്യ മന്ത്രി നേരിട്ട് ഇടപെടുന്നത്. ഒരു വ്യക്തി നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലയെന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യക്കെതിരായ പ്രതിഷേധ പ്രമേയം മാലിദ്വീപ് പാര്‍ലമെന്റില്‍ പാസാക്കാനായില്ല.
വിദ്വേഷ പരാമർശത്തിനെതിരെ കുവൈറ്റ്, ഖത്തർ, ഇറാൻ, പാകിസ്താൻ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. യുഎഇയും പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി. കുവൈറ്റ്, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയം അവിടുത്തെ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.
അറബ് ലോകത്ത് പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചതായി റിപ്പോർട്ടുകൾ. അല്‍ അര്‍ദിയ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറില്‍ നിന്നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചത്. ആ ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം ബഹിഷ്കരണം നടക്കുന്നുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.