ദേശീയ പതാകകൾ അശ്രദ്ധമായി കളയരുതേ… ഫ്ലാഗ് കളക്ഷൻ ഡ്രൈവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

Date:

Share post:

ദേശീയ പതാകകൾ ശേഖരിക്കാൻ സന്നദ്ധരായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ ഡ്രൈവിനെക്കുറിച്ചുള്ള ഒരു ഇൻഫോഗ്രാഫിക് പോസ്റ്റർ ഇറക്കിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗം കഴിഞ്ഞ പതാകകൾ തിരികെ നൽകണമെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എല്ലാ പൗരന്മാരോടും പോസ്റ്ററിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. ലഭിക്കുന്ന നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് കേടുപാടുകൾ വന്നവ ബഹുമാനത്തോടെ തന്നെ ഒഴിവാക്കുന്നതായിരിക്കും എന്നാണ് ഇന്ത്യൻ ഓയിൽ പോസ്റ്റർ.

പോസ്റ്ററിന്റെ പരിഭാഷ ഇങ്ങനെ :
‘ശ്രദ്ധിക്കുക: ദേശീയ പതാകകൾ അശ്രദ്ധമായ വലിച്ചെറിയുവാനോ, വഴിയരികിൽ ഉപേക്ഷിക്കുവാനോ, മറ്റെന്തെങ്കിലും കാര്യങ്ങൾക്കായി ഉപയോഗിക്കുവാനോ പാടില്ലാത്തതാണ്. അതിനാൽ അവ അടുത്തുള്ള പെട്രോൾ പമ്പിൽ ഏല്പിക്കുക. നല്ല പതാകകൾ സൂക്ഷിച്ചുവെക്കുകയും മോശമായവ ആദരവോടെ തന്നെ ഡിസ്പോസ് ചെയുകയും ചെയ്യും.’

കൂടാതെ മുംബൈയിലെയും താനെയിലെയും ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ത്രിവർണ പതാകകൾ ശേഖരിക്കാൻ മുംബൈ ആസ്ഥാനമായുള്ള മറ്റൊരു എൻജിഒ, മൈ ഗ്രീൻ സൊസൈറ്റിയും രംഗത്തെത്തി. ഫ്ലാഗ് കോഡ് അനുസരിച്ച് പതാകകൾ പരിപാലിക്കുമെന്നും കേടുപാടുകൾ സംഭവിച്ചവ കോഡ് അനുസൃതമായി നീക്കം ചെയ്യുമെന്നും എൻജിഒ ഉറപ്പുനൽകിയിട്ടുണ്ട്. 9820099022 / 9167761697 എന്ന വാട്ട്‌സ്ആപ്പ് നമ്പറുകളിൽ അവരുമായി ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒലിച്ചുപോയത് 3 വാര്‍ഡ് മാത്രം, ഒരു നാട് മുഴുവനല്ല’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്‍

വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ...

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്....

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....