യുഎസ് പുറത്തുവിട്ട മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ മനസിലാക്കാതെയുള്ള റിപ്പോർട്ടാണിതെന്നും കുറ്റപ്പെടുത്തൽ. പ്രത്യേക ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രസ്താവനകള്‍ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു.
യു എസ് കമ്മീഷന്‍ ഓണ്‍ ഇന്‍റർനാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ് ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായങ്ങളെന്നും അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. വിമർശിക്കുന്നവരെയും മതന്യൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുവെന്നതടക്കമുളള വിമർശങ്ങള്‍ സംഘടന റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു. ഇതിനെയാണ് ഏകപക്ഷീയമെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയത്.