ചരിത്രം തിരുത്തിയെഴുതി സാറ സണ്ണി, സുപ്രീം കോടതിയിൽ ആദ്യമായി ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷയിൽ കേസ് വാദിച്ചു 

Date:

Share post:

സുപ്രീം കോടതിയിൽ ആദ്യമായി ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് പരിഗണിച്ചു. വെർച്വൽ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തിരുന്ന കൺട്രോൾ റൂം അഭിഭാഷക സാറ സണ്ണിക്ക് സ്‌ക്രീൻ സ്പേസ് നൽകാൻ വിസമ്മതിക്കുകയാണ് ആദ്യം ചെയ്തത്. വൈകാതെ അഭിഭാഷകയുടെ ദ്വിഭാഷി സൗരഭ് റോയ് ചൗധരി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ശേഷം അവരുടെ വാദം കേൾക്കാനുള്ള അവസരമെത്തിയപ്പോൾ മിസ് സണ്ണി നൽകിയ ആംഗ്യഭാഷയിൽ നിന്ന് ചൗധരി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വാദങ്ങൾ തുടങ്ങി.

ഇതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൺട്രോൾ റൂമിനോടും ദ്വിഭാഷിയോടും മിസ് സണ്ണിക്ക് സ്‌ക്രീൻ ഇടം നൽകാൻ നിർദ്ദേശിച്ചു. ശേഷം ഇരുവരും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുകയായിരുന്നു. ഭിന്നശേഷിക്കാർ കോടതിയിൽ വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നതിനും തുല്യ നീതി ഉറപ്പാക്കുന്നതിനും നീതിന്യായ സംവിധാനം കൂടുതൽ പ്രാപ്യമാക്കുന്നതിനുമായി സുപ്രീം കോടതി സമുച്ചയത്തിന്റെ വിശദമായ പ്രവേശനക്ഷമത ഓഡിറ്റിന് അദ്ദേഹം കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.

അതേസമയം ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഈ വർഷമാദ്യം, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ജോലിസ്ഥലത്ത് തന്റെ രണ്ട് പെൺമക്കളെയും കൊണ്ടുവന്നിരുന്നു. കോടതി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവിടെ എന്താണ് നടക്കുന്നതെന്നും അദ്ദേഹം പെൺമക്കൾക്ക് വിശദീകരിച്ച് നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...