മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം മൂന്നാം വട്ടവും അധികാരം പിടിക്കുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 350 മുതൽ 380 സീറ്റുകൾ വരെ നേടുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങൾ പറയുന്നു.കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യമുന്നണിക്ക 150 സീറ്റുമുതൽ 190 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റുളളവർ ശരാശരി 30 സീറ്റുകൾ സ്വന്തമാക്കുമെന്നും പുറത്തുവന്ന സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
എന്‍ഡിടിവി സര്‍വ്വേ അനുസരിച്ച് എന്‍ഡിഎ 365 സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ഇന്ത്യാ സഖ്യം 142 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 36 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. എന്‍ഡിഎയ്‌ക്ക് 350 സീറ്റുകളാണ് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ പ്രവചിച്ചത്. ഇന്ത്യാ ന്യൂസ് -ഡി ഡൈനാമിക്സ് എക്സിറ്റ് പോൾ അനുസരിച്ച് 371 സീറ്റുകള്‍ എന്‍.ഡി.എ സ്വന്തമാക്കുമ്പോൾ ഇന്ത്യമുന്നണിക്ക് 127 സീറ്റുകളിലാണ് സാധ്യത.
എന്നാൽ ഒരു എക്‌സിറ്റ് പോളിലും എൻഡിഎ സഖ്യത്തിന് 400 സീറ്റ് മറികടക്കാനായില്ല. ജൻ കി ബാത് എൻഡിഎയ്ക്ക് 392 സീറ്റ് വരെ നൽകിയിട്ടുണ്ട്. എല്ലാ സർവ്വേകളും ഇന്ത്യമുന്നണിക്ക് 100 സീറ്റിലധികം വിജയസാധ്യത നൽകുന്നു. എന്നാൽ അധികാരത്തിലെത്താനുളള സാധ്യതകൾ വിദൂരമെന്നാണ് ഫലങ്ങൾ.
അതേസമയം കേരളം യു.ഡി.എഫിന് അനുകൂലമായ വിധിയാണ് പ്രവചിക്കുന്നത്. ആകെയുള്ള 20 സീറ്റുകളിൽ കേരളത്തില്‍ യു.ഡി.എഫ്. 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടാമെന്നാണ് ടൈംസ് നൗ- ഇ.ടി.ജി. റിസേര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍.ഡി.എഫ്. നാലുസീറ്റുവരെ നേടുമെന്നും സർവ്വേ പറയുന്നു.
കേരളത്തിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമാണെന്നും അക്കൌണ്ട് തുറക്കുമെന്നുമാണ് സർവ്വേ ഫലങ്ങൾ.രണ്ട് മുതൽ അഞ്ച് സീറ്റുകൾ വരെ ബി.ജെ.പിക്ക് ഒപ്പമെന്ന് പ്രവചിച്ച സർവ്വേകളുമുണ്ട്. എന്നാൽ ടിആർപി റേറ്റിംഗിനായുളള ചാനൽ പ്രവചനങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.
വിവിധ സർവ്വേ ഫലങ്ങൾ
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ
എക്‌സിറ്റ് പോള്‍
UDF – 17-18
LDF – 0-1
NDA – 2-3
എ.ബി.പി- സീ വോട്ടര്‍
എക്‌സിറ്റ് പോള്‍
UDF – 17-19
LDF – 1-3
NDA – 0
ഇന്ത്യ ടി.വി
UDF – 13-15
LDF – 3-5
NDA – 1-3