പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലുന്നവർ ദേശസ്നേഹികൾ: ബിജെപി എംഎല്‍എ

Date:

Share post:

രാജ്യത്ത് ഗോഹത്യ നടത്തിയതിന് പിന്നാലെ നടക്കുന്ന കൊലപാതകങ്ങളിൽ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ‘പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണം. ഇതുവരെ ഞങ്ങൾ അഞ്ച് പേരെ കൊന്നു’, ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയുടെ വാക്കുകളാണിത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

2017ലും 2018ലുമാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. ഒന്ന് ഗ്യാന്‍ ദേവ് അഹൂജ എംഎല്‍എ ആയിരുന്ന രാംഗറിലാണ് സംഭവിച്ചത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളെയാണ് രണ്ടെണ്ണം എന്ന് പറഞ്ഞിരിക്കുന്നത്. കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് ബിജെപി എംഎൽഎ പുറത്തുവിട്ടില്ല.

‘ഞാനവര്‍ക്ക് കൊല്ലാനുള്ള സ്വാതന്ത്ര്യം നല്‍കിയതാണ്. ഞങ്ങള്‍ അവരെ രക്ഷിച്ച് ജാമ്യം വാങ്ങിനൽകും.’ ഗ്യാന്‍ ദേവ് അഹൂജ വിവാദമായ വിഡിയോയില്‍ പറയുന്നു. പെഹ്ലു ഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019ല്‍ വെറുതെവിട്ടിരുന്നു. എന്നാൽ അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. രഖ്ബര്‍ ഖാന്റെ കൊലപാതകത്തില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്.

വിഡിയോ പ്രചരിച്ചതോടെ അഹൂജയ്‌ക്കെതിരെ വര്‍ഗീയ സംഘര്‍ഷം ആഹ്വാനം ചെയ്തതിന്റെ പേരിൽ പൊലീസ് കേസെടുത്തു. കൊലപാതകികള്‍ ദേശസ്‌നേഹികളാണെന്നും ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങിന്റെയും യഥാര്‍ത്ഥ പിന്‍ഗാമികളാണെന്നും മുൻപ് ഒരിക്കൽ ബിജെപി നേതാവ് പറഞ്ഞിട്ടുണ്ട്.
ബിജെപി ആകട്ടെ മുന്‍ എംഎല്‍എയുടെ പരാമര്‍ശം തള്ളി. അഹൂജയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നുമാണ് അൽവാർ യൂണിറ്റിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...