രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ വി രമണ ഇന്ന് വിരമിക്കും. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു യു ലളിത്. രമണ കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് ലളിത് ആണ്. നവംബർ 8 വരെ ആണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസ് ആയി ചുമതല വഹിക്കുക.
2021 മാർച്ച് 24നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്. ആന്ധ്ര ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എൻ വി രമണ.