ഒരു യുവാവിന്റെ മുഖത്ത് മറ്റൊരാൾ മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മദ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. വീഡിയോ ശ്രദ്ധയിൽ പെട്ട മദ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം നടപടിയെടുക്കാൻ ഉത്തരവിട്ടു.
സിദ്ധി ജില്ലയിൽ നടന്ന മനുഷ്യത്വമില്ലാത്ത സംഭവത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടു. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കർശന നടപടി സ്വീകരിക്കാനും ദേശീയ സുരക്ഷാ നിയമ പ്രകാരം ശിക്ഷിക്കാനും ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.